ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്.
ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി
