വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും മഹാനായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ചു കൊണ്ട് സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിൻ്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ഷെരീഫിനെയും മുനീറിനെയും സന്ദർശനത്തിന് മുന്നേ തന്നെ ‘മികച്ച നേതാക്കൾ’ എന്ന് പ്രശംസിക്കാനും ട്രംപ് മടികാട്ടിയില്ല. ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ‘മഹാനായ നേതാക്കൾ വരുന്നുണ്ട്, പാകിസ്ഥാൻ പ്രധാനമന്ത്രിയും ഫീൽഡ് മാർഷലും, ഫീൽഡ് […]
അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന് എതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി.ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ അടുത്ത സഹായിയായ ഇന്ദർജിത് സിംഗ് ഗോസലിന് 36 വയസുകാരൻ്റെതാണ് ഭീഷണി. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിലാണ് ഇയാളെ കാനഡയിൽ അറസ്റ്റ് ചെയ്തത്. ജയിൽ വിട്ട ശേഷം ഇയാളുടേതായി പുറത്തിറങ്ങിയ വീഡിയോയിൽ ഇന്ത്യക്കെതിരെയാണ് വിമർശനം. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബർ 23 ന് ഖലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡൽഹി ഖലിസ്ഥാനായി മാറും. അജിത് ഡോവൽ […]
കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
ഓപ്പറേഷന്‍ നുംഖൂര്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26, വെള്ളിയാഴ്ച
◾https://dailynewslive.in/ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്‍ക്കും ഇത് ബാധകമാകില്ല. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കഴിഞ്ഞ […]
ബ്രാന്‍ഡ് മൂല്യത്തില്‍ കോഹ്ലി ഒന്നാമത്, കുതിച്ചുകയറി രശ്മിക!
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍ തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. മൂല്യം 170.7 മില്യണ്‍ ഡോളറാണ്. മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷം നാലാം […]
4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍
പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബി.എസ്.എന്‍.എല്‍) സെപ്റ്റംബര്‍ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തുടനീളം 4ജി പൂര്‍ണമായി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സേവനങ്ങള്‍ക്കായി ഇതുവരെ ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ശേഷി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ നല്‍കുന്നതിനുമായി ബി.എസ്.എന്‍.എല്‍ 47,000 കോടി വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വരും പാദങ്ങളില്‍ ബി.എസ്.എന്‍.എല്‍ സാമ്പത്തിക നേട്ടം […]
‘അവിഹിതം’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അവിഹിത’ത്തിന്റെ ട്രെയ്ലര്‍ പുറത്ത്. കാഞ്ഞങ്ങാട് ദേശത്ത് നടക്കുന്ന സംഭവ വികാസങ്ങളാണ് ട്രെയ്ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നര്‍മ്മമുഹൂര്‍ത്തങ്ങളുമാണ് ട്രെയ്ലറിലുടനീളം ഉള്ളത്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്‌ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് തിരക്കഥ. വിനീത് ചാക്യാര്‍, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍, അജിത് പുന്നാട്, ഉണ്ണികൃഷ്ണന്‍ പരപ്പ, […]
‘കാളരാത്രി’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തെത്തി
രണ്ട് ദിവസത്തിനപ്പുറം ഒടിടിയില്‍ എത്താനൊരുങ്ങുന്ന മലയാള ചിത്രം ‘കാളരാത്രി’ യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒടിടി റിലീസിന് മുന്നോടിയായുള്ള ട്രെയ്‌ലര്‍ മനോരമ മാക്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. മനോരമ മാക്‌സിലൂടെ 28 നാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് കൃഷ്ണരാജ് ആണ്. ആര്‍ജെ മഡോണ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, […]
ജിഎസ്ടി വില വര്‍ധന ഏറ്റെടുത്ത് ബജാജ്
ജനപ്രിയ മോഡലായ ബജാജ് പള്‍സര്‍ എന്‍എസ് 400ഇസെഡ് അല്ലെങ്കില്‍ ബജാജ് ഡൊമിനാര്‍ 400 വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ വിഷമിക്കേണ്ടതില്ല. ഉയര്‍ന്ന ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും വഹിക്കാന്‍ ബജാജ് തീരുമാനിച്ചു. ജിഎസ്ടിയില്‍ വരുത്തിയ മാറ്റം കാരണം ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് ഇപ്പോള്‍ 40 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തും. 350 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ബൈക്കുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരുടെ ഭാരം ഇത് വര്‍ദ്ധിപ്പിക്കും. എങ്കിലും ബജാജ് പള്‍സര്‍ എന്‍എസ് 400ഇസെഡ് ഈ വിഭാഗത്തിലെ […]
ജലംകൊണ്ടുള്ള മുറിവുകള്‍
കരിങ്കടല്‍പോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരി ച്ചൊരിഞ്ഞ മഴയും വടുക്കള്‍ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാ സങ്കടങ്ങളുടെ കഥയാണിത്. ദുര്‍വിധി കയ്പുവെള്ളമായും കലക്ക വെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേല്‍ അതി ജീവനത്തിന്റെ ചങ്ങാടമിറക്കുവാന്‍ പരിശ്രമിച്ച കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങള്‍. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകള്‍ പ്രാര്‍ഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തേയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും […]
