images 2025 09 26T160011.081

വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും മഹാനായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ചു കൊണ്ട് സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിൻ്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ഷെരീഫിനെയും മുനീറിനെയും സന്ദർശനത്തിന് മുന്നേ തന്നെ ‘മികച്ച നേതാക്കൾ’ എന്ന് പ്രശംസിക്കാനും ട്രംപ് മടികാട്ടിയില്ല. ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ‘മഹാനായ നേതാക്കൾ വരുന്നുണ്ട്, പാകിസ്ഥാൻ പ്രധാനമന്ത്രിയും ഫീൽഡ് മാർഷലും, ഫീൽഡ് മാർഷൽ വളരെ മഹാനായ വ്യക്തിയാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ, ഇരുവരും വരുന്നു, അവരുമായി ഈ മുറിയിൽ കൂടിക്കാഴ്ച ഉണ്ടാകും’ എന്നാണ് ട്രംപ് പ്രതികരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *