ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന് എതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി.ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ അടുത്ത സഹായിയായ ഇന്ദർജിത് സിംഗ് ഗോസലിന് 36 വയസുകാരൻ്റെതാണ് ഭീഷണി. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിലാണ് ഇയാളെ കാനഡയിൽ അറസ്റ്റ് ചെയ്തത്. ജയിൽ വിട്ട ശേഷം ഇയാളുടേതായി പുറത്തിറങ്ങിയ വീഡിയോയിൽ ഇന്ത്യക്കെതിരെയാണ് വിമർശനം. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബർ 23 ന് ഖലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡൽഹി ഖലിസ്ഥാനായി മാറും. അജിത് ഡോവൽ കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലേക്ക് ഞങ്ങളെ പിടിച്ചുകൊണ്ടുപോകാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാണ അജിത് ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു, എന്നായിരുന്നു ഭീഷണി.
അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി
