ഓപ്പറേഷന് നുംഖൂര്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന് ദുല്‍ഖര്‍ സല്മാന്. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന് ദുല്‍ഖര്‍ സല്മാന്
