കരിങ്കടല്‍പോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരി ച്ചൊരിഞ്ഞ മഴയും വടുക്കള്‍ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാ സങ്കടങ്ങളുടെ കഥയാണിത്. ദുര്‍വിധി കയ്പുവെള്ളമായും കലക്ക വെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേല് അതി ജീവനത്തിന്റെ ചങ്ങാടമിറക്കുവാന് പരിശ്രമിച്ച കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങള്‍. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകള്‍ പ്രാര്‍ഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തേയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും. ‘ജലംകൊണ്ടുള്ള മുറിവുകള്‍’. സുകുമാര്‍ കൂര്‍ക്കഞ്ചേരി. എച്ച്&സി ബുക്സ്. വില 123 രൂപ.
ജലംകൊണ്ടുള്ള മുറിവുകള്‍
