Posted inആരോഗ്യം

പല്ലുകളുടെ ഒന്നാമത്തെ ശത്രു ബിസ്‌ക്കറ്റ്!

പല്ലുകളുടെ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ പ്രധാന വില്ലന്‍ എപ്പോഴും ചോക്ലേറ്റുകള്‍ ആയിരിക്കും. എന്നാല്‍ ചോക്ലേറ്റിനെക്കാള്‍ അപകടകാരിയായ മറ്റൊന്നിനെ നമ്മള്‍ പതിവായി അവഗണിക്കാറുണ്ട് താനും. കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും ചായക്കൊപ്പം രണ്ട് ബിസ്‌ക്കറ്റുകള്‍ കൂടി കിട്ടിയാല്‍ സന്തോഷമാണ്. വയറു നിറയ്ക്കാനും സ്‌നാക്കായുമൊക്കെ ഇങ്ങനെ വാരിക്കോരി കഴിക്കുന്ന ബിസ്‌ക്കറ്റുകളാണ് യഥാര്‍ഥര്‍ത്തില്‍ പല്ലുകളുടെ ഒന്നാമത്തെ ശത്രുവെന്ന് പ്രമുഖ ദന്തരോഗവിദഗ്ധനായ ഡോ. സന്ദേശ് മയേക്കര്‍ പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നു. ബിസ്‌ക്കറ്റുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയതാണ്. മാത്രമല്ല, അവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്നും ബാലൻ പറഞ്ഞു. പിണറായി വിജയൻ കേവലഭൗതികവാദിയല്ല വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ് പ്രസവ വാർഡിന്‍റെ മുമ്പിൽ ഇവിടെ പ്രസവം സ്ത്രീകൾക്കു മാത്രം എന്ന് എഴുതി വയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   സിപിഎം എന്ന കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്ന് പ്രതിപക്ഷ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്ന് വിഡി സതീശൻ

സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് അടുത്ത ചോദ്യമെന്നും സതീശൻ ചോദിച്ചു. അതേസമയം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുരേഷ് ബാബു

ഷാഫി പറമ്പിലി ൽ എംപിക്കെതിരെ നടത്തിയ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഎമ്മിന് താത്പര്യമില്ല ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനർ

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനർ.പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബാനർ വച്ചു.കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം.100 മീറ്ററിന് സമീപമാണ് 681 നമ്പർ കരയോഗം.പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്.    

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ പദ്ധതിയുമായി ബി ജെ പി

ബിഹാറിൽ സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. 75 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയം തൊഴിൽ വിജയിച്ചാൽ പിന്നീടുള്ള ഘട്ടങ്ങളിൽ രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കും.സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ അധിക്ഷേപ പരാമ‍ർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രംഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്കെതിരെ വിമർശനം

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്കെതിരെ വിമർശനം. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു, ഇത് കാരണം വിദ്യാർത്ഥികൾ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചതെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്ത് കാറ്റും മഴയും ശക്തം

തിരുവനന്തപുരത്ത് ഇന്നലെ മുതൽ തുടരുന്ന ശക്തമായ മഴയും കാറ്റും തുടരുന്നു. മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26, വെള്ളിയാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ◾https://dailynewslive.in/ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗണ്‍സില്‍ ആണ് […]