ബിഹാറിൽ സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി മഹിളാ റോസ്ഗർ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. 75 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയം തൊഴിൽ വിജയിച്ചാൽ പിന്നീടുള്ള ഘട്ടങ്ങളിൽ രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കും.സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു.
മുഖ്യമന്ത്രി മഹിളാ റോസ്ഗർ പദ്ധതിയുമായി ബി ജെ പി
