Posted inലേറ്റസ്റ്റ്

ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി

മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക. ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്. സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ മില്‍മ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മില്‍മ മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഐ ജനറൽ സെക്രട്ടറിയായി വീണ്ടും ഡി രാജ

സിപിഐ ജനറൽ സെക്രട്ടറിയായി വീണ്ടും ഡി രാജ . ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 25, വ്യാഴാഴ്ച

◾https://dailynewslive.in/ ഇന്ത്യ മറ്റൊരു രാജ്യത്തെയും ആശ്രയിക്കില്ലെന്നും താല്‍ക്കാലിക പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവര്‍ ആശ്രയിക്കണമെന്നും സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജിഎസ്ടി പരിഷ്‌ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വ്യക്തമാക്കി. ◾https://dailynewslive.in/ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ വിമര്‍ശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനര്‍. ‘സുകുമാരന്‍ നായര്‍ കട്ടപ്പ’ […]

Posted inബിസിനസ്സ്

വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി

വില കുതിച്ചുയരുന്നതിനിടെ വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചില ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളി ആഭരണങ്ങളും മറ്റും രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതോടെയാണ് താല്ക്കാലികമായി ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരും. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വന്‍തോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം. നിയന്ത്രണ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. കഴിഞ്ഞ […]

Posted inടെക്നോളജി

പുതിയ ട്രാന്‍സ്ലേഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്ലേഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി. ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ആന്‍ഡ്രോയിഡ് […]

Posted inവിനോദം

മൂന്ന് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലാക്കി മോഹന്‍ലാല്‍

മലയാളത്തില്‍ തുടര്‍ച്ചയായ നൂറ് കോടി ക്ലബ്ബുമായി മോഹന്‍ലാല്‍. ‘എമ്പുരാന്‍’, ‘തുടരും’ എന്നീ സിനിമകള്‍ക്കു ശേഷം ‘ഹൃദയപൂര്‍വ’വും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഇതാദ്യമായാകും ഒരു നടന്റെ മൂന്ന് സിനിമകള്‍ ഒരേ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടുന്നത്. ‘എമ്പുരാനും’ ‘തുടരും’ സിനിമയും 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 268 കോടിയാണ് എമ്പുരാന്റെ ആകെ കലക്ഷന്‍. തുടരും നേടിയത് 235 കോടിയും. 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമയായും ‘ഹൃദയപൂര്‍വം’ മാറി. ”ഹൃദയപൂര്‍വ്വം […]

Posted inവിനോദം

‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യുടെ ജൂക്ക്‌ബോക്‌സെത്തി

ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യുടെ ജൂക്ക്‌ബോക്‌സും പുറത്തുവിട്ടു. ജേക്ക്‌സ് ബിജോയിയാണ് സംഗീത സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. വിദേശ മാര്‍ക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓള്‍ ടൈം റെക്കോര്‍ഡ് ആഗോള ഗ്രോസര്‍ […]

Posted inഓട്ടോമോട്ടീവ്

ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് എയ്‌സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി. 5.52 ലക്ഷം രൂപയാണ് വില. അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനോടൊപ്പം ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് ഏസ് ഗോള്‍ഡ് പ്ലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനമായ ലീന്‍ നോക്‌സ് ട്രാപ്പ് സാങ്കേതികവിദ്യയാല്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതിനാല്‍ ഏസ് ഗോള്‍ഡില്‍ ഡീസല്‍ എക്‌സ്‌ഹോസ്റ്റ് ഫല്‍യിഡിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്ന് കമ്പനി പറയുന്നു. […]

Posted inപുസ്തകങ്ങൾ

തിരഞ്ഞെടുത്ത നാടകപഠനങ്ങള്‍

‘നാടകസംബന്ധിയായ 47 പ്രൗഢപ്രബന്ധങ്ങള്‍. രംഗഭാഷയും ശരീരവും, നടനത്തിന്റെ നാനാര്‍ത്ഥം. നാട്യകലയുടെ നാള്‍വഴികള്‍, രംഗകല-വംശീയ-വൈദേശിക പാരസ്പര്യം. നാടകപൈതൃകം. മലയാളനാടകത്തിന്റെ ഗതിവിഗതികള്‍, സമകാല നാടകപ്രസ്ഥാനം. നടനഭൂമികയിലെ നവഭാവുകത്വം. ഭാഷാതിവര്‍ത്തിയായ അരങ്ങ്. ജനകീയതയുടെ രൂപകങ്ങള്‍, പരിസ്ഥിതിയും നാടകവും തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങള്‍ക്കൊപ്പം ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍പിള്ള, എന്‍. കൃഷ്ണപിള്ള. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍. കാവാലം എന്നിവരുടെ സംഭാവനകളും വിലയിരുത്തപ്പെടുന്നു.’ ‘തിരഞ്ഞെടുത്ത നാടകപഠനങ്ങള്‍’. ഡോ. രാജാ വാര്യര്‍. ഡിസി ബുക്‌സ്. വില 522 രൂപ.