രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് എയ്സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി. 5.52 ലക്ഷം രൂപയാണ് വില. അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനോടൊപ്പം ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് ഏസ് ഗോള്‍ഡ് പ്ലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനമായ ലീന്‍ നോക്സ് ട്രാപ്പ് സാങ്കേതികവിദ്യയാല്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതിനാല്‍ ഏസ് ഗോള്‍ഡില്‍ ഡീസല്‍ എക്സ്ഹോസ്റ്റ് ഫല്‍യിഡിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്ന് കമ്പനി പറയുന്നു. ഇത് അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തന ചെലവുകളുടെയും അളവ് ഗണ്യമായി കുറയ്ക്കുന്നു. 22പിഎസ് പവറും 55എന്‍എം ടോര്‍ക്കും നല്കുന്ന ടര്‍ബോചാര്‍ജ്ഡ് ഡികോര്‍ എഞ്ചിന് നല്കുന്ന ഏസ് ഗോള്‍ഡ് പ്ലസ്, വൈവിധ്യമാര്‍ന്ന ബിസിനസ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ്. ഡീസല്‍, പെട്രോള്‍, സിഎന്‍ജി, ബൈഫ്യൂവല്‍, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്.
ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്
