കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന് പിന്തുണയുമായി സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയെത്തുമെന്ന് മഞ്ഞപ്പട സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം. സ്പോർട്ടിങ് ഡയറക്ടറെ മാറ്റിയ പുതിയ മാനേജ്‌മെന്റിന്‍റെ തീരുമാനത്തെ മഞ്ഞപ്പട പൂർണ്ണമായും സ്വാഗതം ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മ
