ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യുടെ ജൂക്ക്ബോക്സും പുറത്തുവിട്ടു. ജേക്ക്സ് ബിജോയിയാണ് സംഗീത സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. വിദേശ മാര്‍ക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓള് ടൈം റെക്കോര്‍ഡ് ആഗോള ഗ്രോസര്‍ ആയി മാറിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്, ദുല്‍ഖര്‍ സല്മാന്, ടോവിനോ തോമസ് എന്നിവരുമുണ്ട്.
‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യുടെ ജൂക്ക്ബോക്സെത്തി
