മലയാളത്തില്‍ തുടര്‍ച്ചയായ നൂറ് കോടി ക്ലബ്ബുമായി മോഹന്‍ലാല്‍. ‘എമ്പുരാന്’, ‘തുടരും’ എന്നീ സിനിമകള്‍ക്കു ശേഷം ‘ഹൃദയപൂര്‍വ’വും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഇതാദ്യമായാകും ഒരു നടന്റെ മൂന്ന് സിനിമകള്‍ ഒരേ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടുന്നത്. ‘എമ്പുരാനും’ ‘തുടരും’ സിനിമയും 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 268 കോടിയാണ് എമ്പുരാന്റെ ആകെ കലക്ഷന്‍. തുടരും നേടിയത് 235 കോടിയും. 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന സംവിധായകന് സത്യന് അന്തിക്കാടിന്റെ ആദ്യ സിനിമയായും ‘ഹൃദയപൂര്‍വം’ മാറി. ”ഹൃദയപൂര്‍വ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ക്കൊപ്പം കണ്ണുനീര് പൊഴിക്കുന്നതും കാണുന്നതും ശരിയ്ക്കും ഹൃദയസ്പര്‍ശിയായി തോന്നി. നിങ്ങള്‍ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായി നന്ദിയുണ്ട്” എന്നാണ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്. ചിത്രം നാളെ, സെപ്തംബര്‍ 26ന് ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
മൂന്ന് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലാക്കി മോഹന്‍ലാല്‍
