കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി എടുക്കും. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കുകയാണ്. ഫെബ്രുവരി 25നുണ്ടായ കെഎസ്‍യു പ്രതിഷേധത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ഇന്നലെ റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും.
കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും
