Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ​​ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്

ലൈം​ഗിക ആരോപണ വിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു

ലൈം​ഗിക ആരോപണ വിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയ്യാറെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. ഷാഫി തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തു വിടുകയും ചെയ്യുമെന്ന് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്താകൾ

      ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു.   ലൈം​ഗിക ആരോപണ വിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും […]

Posted inബിസിനസ്സ്

ഇ കൊമേഴ്‌സ് വില്‍പ്പനയില്‍ 25 ശതമാനം വര്‍ധന

ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്സ് മേഖല. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, എസി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നികുതി സ്ലാബുകള്‍ കുറയ്ക്കുന്നതിലൂടെ കുടംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കൂടുതല്‍ താങ്ങാവുന്നതായാണ് വില്‍പ്പന കൂടുന്നതിനുളള കാരണങ്ങളിലൊന്ന്. പ്രീമിയം വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഉത്സവകാല വില്‍പ്പന സെപ്റ്റംബര്‍ 22 നാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് […]

Posted inവിനോദം

പൃഥ്വിരാജ്, കരീന ചിത്രം ‘ദായ്‌റ’ ചിത്രീകരണം തുടങ്ങി

പൃഥ്വിരാജ് സുകുമാരന്റെ പുതിയ ബോളിവുഡ് ചിത്രമായ ‘ദായ്‌റ’യുടെ ചിത്രീകരണം തുടങ്ങി. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്‌റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു. ജംഗ്ലീ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം ഡ്രാമയാണ്. റാസി, തല്‍വാര്‍, […]

Posted inവിനോദം

‘ജയിലര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 12ന് തിയറ്ററുകളിലെത്തുമെന്ന് രജനികാന്ത്. ‘ജയിലര്‍ 2’ സിനിമയുടെ ചിത്രീകരണം ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ 2023ല്‍ ആയിരുന്നു ‘ജയിലര്‍’ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം വാരിയത്. തമിഴ് സിനിമയില്‍ ആയിരം കോടി കടക്കാന്‍ സാധ്യതയുള്ള സിനിമ കൂടിയാണ് […]

Posted inപുസ്തകങ്ങൾ

ഓട്ടപ്പന്തയം

‘ഒരു നിമിഷത്തെ തീരുമാനമായിരിക്കും ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ആ തീരുമാനമായിരിക്കും ലോകം നമ്മളെ എങ്ങനെ കാണണം എന്ന് വിധി എഴുതുന്നത്.” എല്ലാവരിലുമുള്ള കഥ, തെറ്റുകള്‍ ചെയ്ത് ശരികള്‍ കണ്ടെത്തിയവരുടെ കഥ… ‘ഓട്ടപ്പന്തയം’. മൂന്നാം പതിപ്പ്. അഭിജിത് പ്രകാശ്. മാന്‍കാന്‍ഡ് ലിറ്ററേച്ചര്‍. വില 237 രൂപ.

Posted inഓട്ടോമോട്ടീവ്

ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് തുടക്കം

ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന്‍ ഗംഭീര തുടക്കം. ഫ്ളാഷ് സെയില്‍ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂര്‍ത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതല്‍ ഒല ഇലക്ട്രിക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂര്‍ത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. ഒമ്പതു ദിവസങ്ങളിലായുള്ള മുഹൂര്‍ത്ത് മഹോത്സവില്‍ ആദ്യ ദിവസത്തെ വില്‍പനയാണ് പൂര്‍ത്തിയായത്. വരുന്ന എട്ടു ദിവസങ്ങളിലും നിശ്ചിത സമയങ്ങളില്‍ മുഹൂര്‍ത്ത് മഹോത്സവ് നടക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്. ഓരോ ദിവസത്തേയും […]

Posted inആരോഗ്യം

അകാലനരയ്ക്ക് പിന്നില്‍ മാനസിക സമ്മര്‍ദ്ദവും

അകാലനരയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതല്‍ സമ്മര്‍ദം പോലുള്ള കാരണങ്ങള്‍ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. മുടിക്ക് കറുത്ത നിറം നല്‍കുന്ന മെലാനിന്‍ എന്ന പെഗ്മെന്റേഷന്‍ ആണ് അകാല നരയിലേക്ക് നയക്കുന്നത്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും വായു മലിനീകരണവും പുകവലിയും മാനസിക സമ്മര്‍ദവും ജനികവുമൊക്കെ മെലാനിന്റെ അളവിനെ സ്വാധീനിക്കാം. ഇതു കൂടാതെ കെമിക്കല്‍ ഹെയര്‍ ഡൈ, പോഷകാഹാര കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, കോപ്പര്‍, സിങ്ക്), ഹൈപ്പോതൈറോയ്ഡിസം പോലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ […]

Posted inലേറ്റസ്റ്റ്

ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി വിഡി സതീശൻ

ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.