അകാലനരയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതല്‍ സമ്മര്‍ദം പോലുള്ള കാരണങ്ങള്‍ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. മുടിക്ക് കറുത്ത നിറം നല്കുന്ന മെലാനിന്‍ എന്ന പെഗ്മെന്റേഷന് ആണ് അകാല നരയിലേക്ക് നയക്കുന്നത്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും വായു മലിനീകരണവും പുകവലിയും മാനസിക സമ്മര്‍ദവും ജനികവുമൊക്കെ മെലാനിന്റെ അളവിനെ സ്വാധീനിക്കാം. ഇതു കൂടാതെ കെമിക്കല്‍ ഹെയര്‍ ഡൈ, പോഷകാഹാര കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, കോപ്പര്‍, സിങ്ക്), ഹൈപ്പോതൈറോയ്ഡിസം പോലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പോലുള്ള അവസ്ഥകളും അകാലനരയ്ക്ക് കാരണമാകാം. സ്ഥിരമായി പുകവലിക്കുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദം ത്വരിതപ്പെടുത്തുകയും മെലാനിന്‍ ഉല്പാദനം കുറയ്ക്കുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാം. ബി12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കില്‍ പാല് ഉല്‍പ്പന്നങ്ങള്‍ പോലുള്ള ഭക്ഷണങ്ങളും ഫോളേറ്റിനായി ചീര, കാലെ പോലുള്ള ഇലക്കറികള്‍ അല്ലെങ്കില്‍ കടല പോലുള്ള പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായ ബെറിപ്പഴങ്ങള്‍, നട്സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്ന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടിയുടെ ആരോഗ്യ നശിപ്പിക്കാതെ സംരക്ഷിക്കും. മാനസിക സമ്മര്‍ദം അകാലനരയെ ത്വരിതപ്പെടുത്തും. സമ്മര്‍ദം കുറയ്ക്കുന്നതിന് ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. സമ്മര്‍ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യാം.
അകാലനരയ്ക്ക് പിന്നില്‍ മാനസിക സമ്മര്‍ദ്ദവും
