ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം. ഫ്ളാഷ് സെയില്‍ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂര്‍ത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതല്‍ ഒല ഇലക്ട്രിക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂര്‍ത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. ഒമ്പതു ദിവസങ്ങളിലായുള്ള മുഹൂര്‍ത്ത് മഹോത്സവില്‍ ആദ്യ ദിവസത്തെ വില്പനയാണ് പൂര്‍ത്തിയായത്. വരുന്ന എട്ടു ദിവസങ്ങളിലും നിശ്ചിത സമയങ്ങളില്‍ മുഹൂര്‍ത്ത് മഹോത്സവ് നടക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്. ഓരോ ദിവസത്തേയും മുഹൂര്‍ത്ത് മഹോത്സവിന്റെ സമയം ഒല ഇലക്ട്രിക്കിന്റെ വെബ് സൈറ്റില്‍ നല്‍കും. ഇതിന്റെ ലിങ്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് വഴിയും ലഭ്യമാക്കും. നാല് മോഡലുകളാണ് ഒല ഇലക്ട്രിക്ക് മുഹൂര്‍ത്ത് മഹോത്സവിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. വിലക്കുറവു തന്നെയാണ് ഒല മുഹൂര്‍ത്ത് മഹോത്സവിലേക്ക് ആളെക്കൂട്ടുന്ന പ്രധാന കാര്യം. രണ്ട് മോഡലുകള്‍ 49,999 രൂപക്കാണ് ഒല ഈ ഓഫറിലൂടെ നല്‍കുക. മൂന്നാം തലമുറ ഒല എസ്1 എക്സും റോഡ്സ്റ്റര്‍ എക്സുമാണ് 49,999 രൂപക്ക് ലഭിക്കുക.
ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് തുടക്കം
