ലഡാക്ക് ഒരു ദേശത്തിന്റെ പേര് മാത്രമല്ല; യാത്ര മനുഷ്യനില്‍ തുറന്നിടുന്ന ഒരു വിശാലമായ അനുഭവഭൂമിയാണ്. മഞ്ഞുമലകളുടെയും വരണ്ട താഴ്വരകളുടെയും നീലാകാശത്തിന്റെയും അതിരുകളിലൂടെ സഞ്ചരിക്കുമ്പോള്‍, കാഴ്ചകളേക്കാള്‍ ആഴത്തില്‍ പതിയുന്നത് അവിടത്തെ മനുഷ്യരും അവരുടെ ജീവിതവും ഓര്‍മ്മകളും ചരിത്രവുമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന മനുഷ്യരും മലകളും തടാകങ്ങളും ഗ്രാമങ്ങളും പഴയ കൊട്ടാരങ്ങളും ആശ്രമങ്ങളും ഒത്തുചേര്‍ന്ന് ഒരു ദേശത്തിന്റെ ആത്മാവിനെ അന്വേഷിക്കുന്ന യാത്രയായി അത് മാറുന്നു. പ്രകൃതിയുടെ അതിമനോഹാരിതയ്‌ക്കൊപ്പം അതിന്റെ ദുര്‍ബ്ബലതയും ചരിത്രത്തിന്റെ മഹത്വത്തിനൊപ്പം അതിന്റെ മുറിവുകളും ഈ യാത്രയില്‍ തെളിഞ്ഞുവരുന്നു. ‘ലഡാക്ക് പാതകളും മനുഷ്യരും’. വി മുസഫര്‍ അഹമ്മദ്. എന്‍ബിഎസ്. വില 180 രൂപ.
