മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവി ബിഇ6ന്റെ പുതിയ മോഡല്‍ ബിഇ6 സ്‌പോര്‍ടെക് സീരീസ് അവതരിപ്പിച്ചു. ബിഇ6ന്റെ സ്‌പോര്‍ട്ടി സ്വഭാവവും നൂതന ടെക്‌നോളജിയും കൂട്ടിച്ചേര്‍ത്താണ് പുതിയ സ്‌പോര്‍ടെക് സീരീസ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ലോഞ്ച് എഡിഷന്‍, പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഫോര്‍മുല ഇ ഫ്രീഡം എഡിഷന്‍ എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചു. പുതിയ സ്‌പോര്‍ടെക് സീരീസ് 12 വ്യത്യസ്ത നിറങ്ങളില്‍ ലഭിക്കും. ഇതില്‍ നാല് പുതിയ നിറങ്ങളാണ് റോസ് ഇംപള്‍സോ, റൂബി വെല്‍വെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം, ഫയര്‍സ്റ്റോം ഓറഞ്ച് സാറ്റിന്‍. എട്ട് വേരിയന്റുകളിലാണ് സ്‌പോര്‍ടെക് സീരീസ് എത്തുന്നത്. സ്‌പോര്‍ടെക് സീരീസിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ലോഞ്ച് എഡിഷന്‍. പ്രത്യേക ഗ്രാഫൈറ്റ് സ്റ്റോം എക്സ്റ്റീരിയര്‍ നിറവും റേസിങ് ടാന്‍ ലെതറൈറ്റ് ഇന്റീരിയറുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ബാറ്ററിക്ക് കിലോമീറ്ററിന് 3.75 എന്നതാണ് ബാസ് നിരക്ക്. പ്രതിദിനം 60 കിമീ ഉപയോഗം കണക്കാക്കിയാണിത്.
ബിഇ6 സ്‌പോര്‍ടെക് സീരീസ് അവതരിപ്പിച്ച് മഹീന്ദ്ര
