മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ മുൻ മന്ത്രി വി ശിവൻകുട്ടി, ഇ ഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം എന്ന് പറഞ്ഞു. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു.
പിണറായി വിജയന്റെ വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം
