വര്‍ഷങ്ങള്‍ പഴക്കമുള്ള മഠത്തിലെ കാവില്‍ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോള്‍ മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു.അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോള്‍ അതിനുള്ളില്‍നിന്ന് 90 വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കല്‍മുഖവും ബാക്കി പകുതി പ്രേതമുഖവുമായി നില്‍ക്കുന്ന ആ ശില്പത്തിന് പറയാനുള്ളതെന്താണ്? 90 വര്‍ഷം പിന്നില്‍ നടന്ന എന്നാല്‍ ഇന്നും മാറാത്ത രാഷ്ട്രീയ സാമുഹിക അന്തരീക്ഷത്തില്‍ കാറ്റായി. മഴയായി അവള്‍ ആ കഥ പറയുകയാണ്. ‘കൊച്ചുതങ്കയുടെ രക്തം’. രാഹുല്‍ ആര്‍ പിള്ള. ഡിസി ബുക്‌സ്. വില 171 രൂപ.
