വീര്‍ പഹാരിയ, അപര്‍ശക്തി ഖുറാന, നവാഗതയായ ആഫിയ സയിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേം കീടാണു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയവും ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. 2024ല്‍ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന്റെ റീമേക്കാണിത്. എന്നാല്‍ ‘പ്രേമലു’വില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്ന് വീര്‍ പഹാരിയ നേരത്തെ അവകാശപ്പെട്ടിരുന്നു. അപൂര്‍വ് സിങ് കാര്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകേഷ് ബേദി, നിഖില്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തോടൊപ്പമാണ് ‘പ്രേം കീടാണു’ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.
