കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നതായാണ് വിവരം. ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ.
കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു
