w 412h 232croprect 0x0x1280x720imgid 01m54z29rx64g2yqq43ygb43bgimgname mv govindan 2 1792241903389

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച  ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമ‍ർശിച്ചു. പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്‌ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ പിയെയും കേരളത്തിൽ കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു ഡി എഫ് സർക്കാരിന്‍റെ നിലപാടുകളാണ്. നിയമപരമായും രാഷ്ട്രീയമായും ഇ ഡിയെ നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു. വളരെ ശക്തമായി ഇത് എതിർക്കപ്പെടണം. നോട്ടീസ് പതിക്കുക, അത് വാർത്തയാക്കി പ്രചരിപ്പിക്കുക. ഇതാണ് ഇ ഡി ചെയ്യുന്നത്. അപമാനിക്കലാണ് ഇതിലൂടെ ഇ ഡി ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *