സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്.
മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. ഇഡി കത്ത് കൊടുത്തത് ഡിജിപിക്കാണ്, എന്നാൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയില്ല. ആഭ്യന്തര മന്ത്രി ആരോപണ വിധേയനാണ്. അദ്ദേഹമാണ് എഫ്ഐആർ ഇടേണ്ടതില്ലെന്ന് പറഞ്ഞതെന്നും ഷോൺ ജോർജ് പറഞ്ഞു.
മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുകയാണ്, ഷോൺ ഓവറാ ണെന്നും സുധാകരൻ പറഞ്ഞു.
എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനായില്ല. അധിക തസ്തികകളില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്ന അനുമാനത്തിലാണ് വകുപ്പ്.
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. ആരാണ് സ്പോൺസർ എന്നത് കേരളത്തിന് അറിയണമെന്നും ഇക്കാര്യം മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു. ദെയർ ഈസ് നോ ഫ്രീ ലഞ്ച്’ എന്നാണല്ലോ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്നും മുരളീധരൻ പറഞ്ഞു.
ശബരിമലയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്, തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം.
ശബരിമലയില്‍ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിലുണ്ടാവണമെന്നും ഇക്കാര്യം വിശദീകരിക്കാൻ തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും കെ ജയകുമാർ പ്രതികരിച്ചു.
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് നഷ്ടം വന്ന രീതി സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് വിജിലൻസ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തി ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമെന്നുമാണ് വിജിലൻസ് റിപ്പോർട്ട്.
ജി സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്ക്കുന്ന യുവനേതാക്കൾ. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസാണ് ഇപ്പോൾ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.
സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ നടത്തിവരുന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. ക്യാഷ് ബുക്കോ സറ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല.
എം എൽ എ ജ്യോതികുമാർ ചാമക്കാലക്കെതിരെ കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു.
പ്രധാന തസ്തികകളിൽ സ്ഥിരം നിയമനം നടത്താതെ പെരിയ കേന്ദ്ര സർവ്വകലാശാല. രജിസ്ട്രാറും ഫിനാൻസ് ഓഫീസറും അടക്കം നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അധ്യാപകർക്ക് അധിക ചുമതല നൽകിയതോടെ പഠനത്തെ ബാധിക്കുന്നു എന്നാണ് വിദ്യാർത്ഥികളുടെ പരാതി.
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നല്കി. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ സർക്കാർ മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും.
ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്.
ചേർത്തലയിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ഇന്ദു ചന്ദൻ ശിക്ഷിച്ചത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മായ പിടിയിലായത്. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്.
ഇടുക്കിയിലെ ചിന്നക്കനാൽ ചക്കക്കൊമ്പൻ,മുറിവാലൻ എന്നീ ആനകളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ച് വനംവകുപ്പ്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ മൂന്നു പേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ആനകളെ മാറ്റണമെന്ന ആവശ്യം ശക്തമായത്.
ഇന്ത്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞകാലങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
യുഎസ് – ചൈന ഉച്ചകോടിക്കായി എത്തിയ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിന് ഗംഭീര വരവേൽപ്പ് നൽകി അമേരിക്ക. മൂന്നു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തിയ ഷി ജിൻപിങ്ങിനെ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരിച്ചു.
റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.
സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ് നാളെ കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്റു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കിക്കോഫാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ വാരിയേഴ്സ് റണ്ണറപ്പുകളായ തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. ഇത്തവണ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ബംഗാളി ഭാഷയിലും കമന്ററിയുണ്ടാകും.
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങുമെന്ന് ഉറപ്പിച്ച് ബിസിസിഐ. മൂന്ന് വർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അഗാർക്കർ ബിസിസിഐയെ അറിയിച്ചു.
മദ്ധ്യാഹ്ന വാർത്തകൾ
