മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. അതേസമയം ഭിന്നതയെന്ന വാർത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണ്, തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവിമെന്നുമാണ് കമ്മിഷന്റെ വിശദീകരണം.
ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്
