7 41

ഡല്‍ഹിയിലെ യമുനാ നദീതടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം. ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. ‘എനര്‍ജി നെക്‌സസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 ശതമാനവും ഡല്‍ഹിയില്‍ നിന്നാണെന്നും പല കര്‍ഷകരും ജലസേചനത്തിനായി ഈ മലിനജലത്തെയാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്കപ്പുറം നിക്കല്‍, ക്രോമിയം, കാഡ്മിയം, ലെഡ് തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങള്‍ പച്ചക്കറികളില്‍ അടിഞ്ഞുകൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ചീരയിലും ഉള്ളിയിലും അനുവദനീയമായ അളവിനേക്കാള്‍ 97 ഉം 65 ഉം മടങ്ങ് അധികം നിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. കടുകില്‍ ക്രോമിയത്തിന്റെ അളവ് 22 മടങ്ങ് കൂടുതലായിരുന്നു. ഉരുളക്കിഴങ്ങിലും സവാളയിലും ലെഡിന്റെ അളവ് 10 മടങ്ങും ചീരയില്‍ 7 മടങ്ങും അധികമാണെന്ന് കണ്ടെത്തി. സാധാരണയായി ആളുകള്‍ കഴിക്കുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *