2 40

സ്വന്തം മുഖത്തിന്റെ ഡിജിറ്റല്‍ അവകാശം എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ഷോര്‍ട്ട് ഡ്രാമകള്‍, പരസ്യങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവക്കായി ലൈസന്‍സ് ചെയ്ത് പണം സമ്പാദിച്ച് ചൈനയിലെ സാധാരണക്കാര്‍. ഫേസ് ലൈസന്‍സിങ് പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം ഡിജിറ്റല്‍ ആക്ടര്‍ പ്രൊഫൈല്‍ തയാറാക്കാം. തുടര്‍ന്ന് എ.ഐ ഉപയോഗിച്ച് ഉള്ളടക്കം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഈ പ്രൊഫൈലുകളില്‍നിന്ന് ആവശ്യമായ മുഖം തിരഞ്ഞെടുക്കാം. അതേസമയം, ഓരോ മുഖത്തിനും വരുമാനം ഒരുപോലെയല്ല. ഏഴ് യു.എസ് ഡോളര്‍ മുതല്‍ 15,000 യു.എസ് ഡോളര്‍ വരെയാണ് ഇതുവരെ മുഖങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. പ്ലാറ്റ്‌ഫോം, നിര്‍മാണം, ഉപയോഗ കാലയളവ്, ലൈസന്‍സ് നിബന്ധനകള്‍ എന്നിവ അനുസരിച്ച് തുക മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലും എ.ഐ അധിഷ്ഠിത ഡിജിറ്റല്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *