അല്‍സ്ഹൈമേഴ്‌സ് പൂര്‍ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന മരുന്നുകള്‍ നിലവിലില്ലെങ്കിലും രോഗാവസ്ഥ തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ വലിയ നേട്ടങ്ങളുണ്ട്. ശരിയായ മരുന്നുകളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഓര്‍മ്മശക്തി വേഗത്തില്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ വൈകിക്കാം. സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കാനും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാനും രോഗിക്ക് തുടക്കത്തില്‍ അവസരം ലഭിക്കുന്നു. രോഗബാധിതനായ വ്യക്തിയെ കുറ്റപ്പെടുത്താതെ, അവരുടെ അവസ്ഥ മനസ്സിലാക്കി സ്‌നേഹത്തോടും ക്ഷമയോടുംകൂടി പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കാം. ഓര്‍മശക്തി കാത്തുസൂക്ഷിക്കാനായി പത്രവായന, സുഡോകു, ക്രോസ്വേഡ് പസിലുകള്‍, ചെസ് കളി എന്നിവ ശീലമാക്കുക. പുതിയൊരു പുസ്തകം വായിക്കുന്നതും ഓര്‍മ്മകളെ ഉണര്‍ത്തും. ഒറ്റപ്പെടല്‍ മനസ്സിന്റെ ഊര്‍ജം കെടുത്തും. സമപ്രായക്കാരുമായി സംസാരിക്കുക, ക്ലബ്ബുകളിലോ പ്രാര്‍ഥനാ കൂട്ടായ്മകളിലോ സജീവമാവുക.
അല്‍സ്ഹൈമേഴ്‌സ് തുടക്കത്തിലേ തിരിച്ചറിയാം
