പ്രതിപക്ഷം പോയത് പോലെയല്ല, ഞങ്ങൾ പോയതെന്നും യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒ ജെ ജനീഷ്. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അതേസമയം കായിക വകുപ്പിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണെന്നും, ഉള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മെസ്സിയുടെ പേരിൽ കോടികളും ലക്ഷങ്ങളും വെറുതെ സമാഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്
