കീര്‍ത്തി സുരേഷിനെ നായികയാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘ദൊറോത്തി’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍-റിവഞ്ച് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം ചിത്രമായാണ് ദൊറോത്തി ഒരുങ്ങുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. കാര്‍ത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
