Untitled Design 2026 11 13T110902.441

പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *