ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. യോജിപ്പിനായി സർക്കാർ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാൽ വലിയ ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു വിഭാഗങ്ങളും ഒന്നിച്ച് നിന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറും. സർക്കാർ ഇതിനായി ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തു.
ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
