പൃഥ്വിരാജ് സുകുമാരന്റെ പുതിയ ബോളിവുഡ് ചിത്രമായ ‘ദായ്റ’യുടെ ചിത്രീകരണം തുടങ്ങി. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം ഡ്രാമയാണ്. റാസി, തല്‍വാര്‍, ബദായി ദോ തുടങ്ങിയ മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാല്‍ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ.
പൃഥ്വിരാജ്, കരീന ചിത്രം ‘ദായ്റ’ ചിത്രീകരണം തുടങ്ങി
