നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 12ന് തിയറ്ററുകളിലെത്തുമെന്ന് രജനികാന്ത്. ‘ജയിലര്‍ 2’ സിനിമയുടെ ചിത്രീകരണം ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ 2023ല്‍ ആയിരുന്നു ‘ജയിലര്‍’ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം വാരിയത്. തമിഴ് സിനിമയില്‍ ആയിരം കോടി കടക്കാന്‍ സാധ്യതയുള്ള സിനിമ കൂടിയാണ് ‘ജയിലര്‍ 2’. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. സുരാജ് വെഞ്ഞാറമ്മൂട് ആകും വില്ലനായി എത്തുക.
‘ജയിലര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്
