ആരാധകര്‍ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി D’EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. വന്‍ താരനിര അണിനിരക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റൊരു താരമായ ടൊവിനോ തോമസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 2012-ല്‍ പുറത്തിറങ്ങിയ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം. ഡുഎക്സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കില്‍ ‘അവരെ കുറിച്ച്’ എന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
ബാച്ചിലര്‍ പാര്‍ട്ടി D’EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
