പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വേട്ടുവം’. ‘വേള്‍ഡ് ഓഫ് വേട്ടുവം’ എന്ന പേരില്‍ ചിത്രത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്ക് പതിപ്പിന് റാണ ദഗ്ഗുബാട്ടി, മലയാളം പതിപ്പിന് സൗബിന്‍ ഷാഹിര്‍, കന്നഡ പതിപ്പിന് കിച്ച സുദീപ് എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. തമിഴ് പതിപ്പിന് സംവിധായകന്‍ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. അപോകാലിപ്‌സ് പശ്ചാത്തലത്തില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ ഒരുക്കുന്ന ‘വേട്ടുവം’, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ ആധിപത്യത്തിനായുള്ള പോരാട്ടവും സംഘര്‍ഷങ്ങളും അതില്‍ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ആര്യ, ദിനേഷ്, ഷബീര്‍, ശോഭിത ധൂലിപാല, കലൈയരസന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
