സാംസങ് ഗാലക്‌സി എസ് 26 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി കമ്പനി. അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകള്‍ക്കും കമ്പനി 20,000 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ സീരീസ് വില്‍പ്പനക്കെത്തിയ അതേ ദിവസം തന്നെയാണ് സാംസങ്ങും വില വര്‍ദ്ധിപ്പിച്ചത്. 1ടിബി സ്റ്റോറേജുള്ള ഏറ്റവും ഉയര്‍ന്ന മോഡലായ ഗാലക്‌സി എസ് 26 അള്‍ട്രാ ഉള്‍പ്പെടെ എല്ലാ ഫോണുകള്‍ക്കും പുതിയ വില വര്‍ധനവ് ബാധകമാണ്. ഗാലക്‌സി എസ് 26ന് ഇപ്പോള്‍ 1,07,999 രൂപയാണ് വില. ലോഞ്ച് വിലയായ 87,999 രൂപയില്‍ നിന്ന് 20,000 രൂപ അധികം നല്‍കേണ്ടി വരും. ഗാലക്‌സി എസ് 26 പ്ലസിന്റെ വേരിയെന്റിന് ഇപ്പോള്‍ 1,39,999 രൂപയാണ് വില. ഗാലക്‌സി എസ് 26 അള്‍ട്രക്ക് ഇനി മുതല്‍ 2 ലക്ഷത്തിലധികം രൂപ നല്‍കണം. 1,89,999 രൂപക്ക് അവതരിപ്പിച്ച ഈ ഫോണ്‍ നിലവില്‍ 2,09,999 രൂപക്കാണ് വില്‍ക്കുന്നത്.
