ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം. കഴിഞ്ഞ 20 ദിവസമായി നിർമ്മാണപ്രവൃത്തികൾ കാരണം പ്ലാന്‍റ് അടച്ചിട്ടിരിക്കുന്നതിനാൽ ഒരു തീർത്ഥാടകന് ഒരു ടിൻ അരവണ മാത്രമാണ് കൊടുക്കുന്നത്. കന്നിമാസ പൂജയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയെങ്കിലും കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ചവന്നെന്ന വിമർശനം ശക്തമാണ്. മാസപൂജയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക് വന്നെന്നാണ് ബോർഡ് വിശദീകരണം. നാളെ രാത്രിവരെ ദർശനമുണ്ട്. അവധി ദിവസമായതിനാൽ തീർത്ഥാടകരുടെ തിരക്കും കൂടുതലാണ്.
ശബരിമലയിൽ അരവണയ്ക്ക് ഇന്നും നിയന്ത്രണം
