Your paragraph text 11

‎ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മലയാളിയായ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്.

‎ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. 2018ൽ എൻ സി സി യിലൂടെയാണ് ഷൂട്ടിംഗിലേക്ക് വന്നതെന്ന് വിദർശ പറഞ്ഞു. 2019ൽ ഇത് പ്രൊഫഷനായി തീരുമാനിച്ചു. ഡൽഹിയിലാണ് പ്രധാനമായും ട്രെയിനിങ് നടക്കുന്നത്.

‎ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം. കഴിഞ്ഞ 20 ദിവസമായി നിർമ്മാണപ്രവൃത്തികൾ കാരണം പ്ലാന്‍റ് അടച്ചിട്ടിരിക്കുന്നതിനാൽ ഒരു തീർത്ഥാടകന് ഒരു ടിൻ അരവണ മാത്രമാണ് കൊടുക്കുന്നത്. കന്നിമാസ പൂജയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയെങ്കിലും കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ചവന്നെന്ന വിമർശനം ശക്തമാണ്.

‎മെസ്സി ഉൾപ്പെടെയുള്ള അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിനു മൊഴി നൽകി ആന്റോ അഗസ്റ്റിൻ. സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചു, അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്, തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ മൊഴിയിൽ പറയുന്നു.

‎അർജന്റീന ടീമിൻ്റെ കേരളത്തിലെ മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാന തല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് പി ജയരാജൻ പറഞ്ഞു.

‎പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് കാരണം.

‎മുഹമ്മയിൽ വേമ്പനാട് കായലോരം നികത്തി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് കെട്ടിടം നിർമ്മിച്ച വിവാദ സ്ഥലം പണ്ടേ പുരയിടം ആയിരുന്നു എന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാർ പറയുന്നു. കായൽ നികത്തലിന് പിന്നിൽ ഉന്നതതല ഇടപെടൽ നടന്നെന്ന് സ്ഥലം സന്ദർശിച്ച പി പ്രസാദ് എംഎൽഎ ആരോപിച്ചു.

‎കേരള രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വചിത്ര മേളയായ IDSFFK- യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

‎പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി.

‎ആഢംബര റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കെ എം ഷാജി. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും, കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും കെ എം ഷാജി വിശദീകരിക്കുന്നു.

‎എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ തീർന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.

‎കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല കരട് മാർഗ്ഗരേഖക്കെതിരെ വ്യാപക എതിർപ്പ്. ക്യാമ്പസ്സിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസ്സിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ.

‎ശാസ്താംകോട്ട പൊലീസിനെതിരെ അടൂർ സ്വദേശിയായ ദളിത് യുവാവ് ഉന്നയിച്ച മർദ്ദന പരാതി ശരിവെച്ച് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്ത് പത്തനംതിട്ട എസ്പി ഐ.ജിക്ക് റിപ്പോർട്ട് നൽകി.

‎ഡൽഹി സ‍‍ർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതിൽ എബിവിപിക്ക് നിരാശ. മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം.

‎നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങാൻ അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ ഈ ആവശ്യങ്ങൾ അമേരിക്കയെ അറിയിച്ചത്. അമേരിക്ക ഈ ആവശ്യങ്ങൾ തള്ളിയാൽ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

‎റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു.

‎ഏഷ്യന്‍ ഗെയിംസ്‌ വനിതാ ഹോക്കിയില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്ക് പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍ എട്ട്‌ ഗോളുകള്‍ നേടിയ ദീപികയാണ്‌. 8,22,25,33,36,38,41,54 മിനുട്ടുകളിലായിരുന്നു ദീപികയുടെ സ്‌കോറിംഗ്‌.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *