റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിർപ്പറിയിക്കാൻ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകൾക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ തല്‍സമയ വിപണിിയല്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ഉപയോഗം. അതേസമയം ഇന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല.
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ സർക്കാരിന്റെ വീഴ്ചയല്ലെന്നും കഴിഞ്ഞ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് നൽകി മന്ത്രി ഷാജി. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ.
ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാടിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള മര്യാദ കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്നാണ് വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
തമിഴ്നാട് കോർപ്പറേഷൻ്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തിൽപ്പെട്ട കേസിലാണ് ആലപ്പുഴ എം എ സി ട്രിബ്യൂണലിൻ്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസറ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം വൈദ്യുതി പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. കെ ജയന്ത് എംഎൽഎ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാരാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡിൽ ഇപ്പോഴും പണി തീർന്നിട്ടില്ല.
ദില്ലി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം ലഭിച്ചു. എന്നാൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ക്യാമ്പസിലും തലസ്ഥാനത്തും വലിയ സംഘർഷമാണ് അരങ്ങേറുന്നത്. ഈ വിജയം ബിജെപി വലിയ രീതിയിൽ ആഘോഷമാക്കുകയാണ്.
ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിൽ പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാവ്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും അവർ ഭിന്നിച്ചു നിൽക്കുകയാണെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് പറഞ്ഞു.
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു.സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
