ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മലയാളിയായ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.2018ൽ എൻ സി സി യിലൂടെയാണ് ഷൂട്ടിംഗിലേക്ക് വന്നതെന്ന് വിദർശ പറഞ്ഞു. 2019ൽ ഇത് പ്രൊഫഷനായി തീരുമാനിച്ചു. ഡൽഹിയിലാണ് പ്രധാനമായും ട്രെയിനിങ് നടക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ
