പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഥാര്‍ ഒജി എന്ന പേരില്‍ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്റെ പ്രാരംഭ വില 10.32 ലക്ഷം രൂപയാണ്. 150ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 174 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. എഎക്സ്ടി, എല്‍എക്സ്ടി, ഇസഡ്എക്സ്ടി എന്നി മൂന്ന് വേരിയന്റ് ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എഎക്സ്ടി വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുക. മറ്റു രണ്ടു ട്രിമ്മുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളും ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഎക്സ്ടി വേരിയന്റിനാണ് 10.32 ലക്ഷം രൂപ വില. 2.0 ലിറ്റര്‍ പെട്രോള്‍ ഇസഡ്എക്സ്ടി 4ഡബ്ല്യൂഡി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഏറ്റവുമധികം വില. 17.75 രൂപയാണ് എക്സ്ഷോറൂം വില.
