6 38

മരണത്തെക്കുറിച്ച് എഴുതുമ്പോഴും ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ തീവ്രതയില്‍ സ്നേഹിച്ച എഴുത്തുകാരനായിരുന്നു അനു. പതിനെട്ടാം വയസ്സില്‍ എഴുതിയ ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍ മുതല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ എഴുതിയ കല്ലീവല്ലി വരെ, മരണവും ജീവിതവും അനുവിന്റെ എഴുത്തില്‍ പല രൂപങ്ങളില്‍ കടന്നുവരുന്നു. ഓര്‍മ്മകളും കവിതകളും കഥകളും ലേഖനങ്ങളും ഫേസ്ബുക്ക് കുറിപ്പുകളുമൊക്കെയായി ചിതറിക്കിടന്ന അനുവിന്റെ എഴുത്തുകളെ ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകം. രണ്ടു വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അക്ഷരങ്ങളിലൂടെ അനു ഇന്നും നമ്മോടൊപ്പമുണ്ട്. ‘മരണങ്ങളുടെ പുസ്തകം’. അനു സിനുബാല്‍. മാതൃഭൂമി. വില 314 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *