w 412h 232croprect 1x0x1598x898imgid 01m36m43yprres7zkvvn3jdw7jimgname donates bus to ksrtc 1790150053846

കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകുന്നത് എന്നാണ് ജോസിന്‍റെ പ്രതികരണം. കെഎസ്ആർടിസി പ്രതിസന്ധിയിലായത് കൊണ്ടാണ് ബസ് വാങ്ങി നൽകുന്നത്. ബസ് അങ്കമാലി ഡിപ്പോയിലേക്ക് നൽകുമെന്നും ജോസ് കൂട്ടിച്ചേർത്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *