മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനലി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ബിഗ് ബാങ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസി തന്നെയാണ് പാടിയിരിക്കുന്നത്. മ്യൂസിക് ഡയറക്ടര്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീതശൈലിയും ശ്രീനാഥ് ഭാസിയുടെ ശബ്ദവും ഒരുമിക്കുന്ന ഗാനം ചിത്രത്തിലെ നായക കഥാപാത്രമായ റിജിന്റെ രസകരമായ ലോകമാണ് അവതരിപ്പിക്കുന്നത്. ‘എ ഡേ ഇന്‍ റിജിന്‍സ് ലൈഫ്’ എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ ഗാനം ആരംഭിക്കുന്നത്. റിജിന്റെ ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. മുത്തുവും ജോ ആന്റണിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
‘ഒറിജിനല്‍’ ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ ഗാനം
