ആഢംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നും, മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും, കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും കെ എം ഷാജി ഫേസ്ബുക്കിൽ വിശദീകരിക്കുന്നു. ഇനിയും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുമെന്നും തടയൽ ഭീഷണി വേണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
ആഢംബര കാറിൽ സഞ്ചരിച്ചതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി
