തിരുവനന്തപുരത്ത് ഇന്നലെ മുതൽ തുടരുന്ന ശക്തമായ മഴയും കാറ്റും തുടരുന്നു. മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കാറ്റും മഴയും ശക്തം
