സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അവിഹിത’ത്തിന്റെ ട്രെയ്ലര് പുറത്ത്. കാഞ്ഞങ്ങാട് ദേശത്ത് നടക്കുന്ന സംഭവ വികാസങ്ങളാണ് ട്രെയ്ലറില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നര്‍മ്മമുഹൂര്‍ത്തങ്ങളുമാണ് ട്രെയ്ലറിലുടനീളം ഉള്ളത്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന് രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് തിരക്കഥ. വിനീത് ചാക്യാര്‍, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്, അജിത് പുന്നാട്, ഉണ്ണികൃഷ്ണന് പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥന്, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത, ശ്യാമിലി ദാസ്, വിപിന്‍ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആര്, സായന്ത്, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന് വേലേശ്വരം, ശുഭ സി പി, ലക്ഷ്മണന് മന്യത്ത് എന്നിവരാണ് മറ്റു താരങ്ങള്‍.
‘അവിഹിതം’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്
