പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബി.എസ്.എന്‍.എല്‍) സെപ്റ്റംബര്‍ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തുടനീളം 4ജി പൂര്‍ണമായി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സേവനങ്ങള്‍ക്കായി ഇതുവരെ ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ശേഷി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ നല്കുന്നതിനുമായി ബി.എസ്.എന്‍.എല്‍ 47,000 കോടി വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വരും പാദങ്ങളില്‍ ബി.എസ്.എന്‍.എല്‍ സാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് ടെലികോം മന്ത്രി പറഞ്ഞിരുന്നു. 18 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാംപാദങ്ങളില് ലാഭമുണ്ടാക്കി ബി.എസ്.എന്‍.എല്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 262 കോടിയും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 280 കോടിയുടെയും ലാഭമാണ് ബി.എസ്.എന്‍.എല്ലിനുണ്ടായത്.
4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍
